Saturday, 24 September 2016

സ്വപ്നസ്വര്‍ഗ്ഗം



വായിക്കുന്നവര്‍ക്കിതു വെറുമൊരു കഥയാണു പക്ഷെ പറയുന്ന എനിക്കു ഇതു വെറുമൊരു കഥയല്ല. ഏണ്റ്റെ ജീവിതതിലെ യാതാര്‍ത്യമാണ്‌. ഈ കഥയിലെ നായികക്കു നല്ലൊരു പേരുണ്ട്‌ പക്ഷെ അതു ഞാനിതില്‍ വെളിപ്പെടുത്തുന്നില്ല്യ.


കൌമാര പ്രായത്തിലെ സ്വപ്നങ്ങള്‍ വളരെ വിചിത്രമായിരിക്കും. പലപ്പോഴും ആ സ്വപ്നങ്ങല്‍ നമ്മളെ വെറൊരു ലൊകത്തെക്കു കൂട്ടികൊണ്ടു പോകും. ലോകം മുഴുവന്‍ ചുറ്റി കാണിക്കും, സ്വപ്ന കൊടുമുടികള്‍ കയറ്റും. പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്നതു നടന്നിരുന്നെങ്കിലെന്നു തോന്നിക്കും. ചിലതു നമ്മളെ ദിവസങ്ങളോളം വേദനിപ്പിക്കും.


അങ്ങനെയുള്ളൊരു സ്വപ്നവും, യാതാര്‍ത്യവും അതിണ്റ്റെ തേങ്ങലും നിറഞ്ഞ ഒരു കഥ അല്ല യാതാര്‍ത്യം അതണീ ബ്ളൊഗ്ഗില്‍ ഞാനെഴുതുന്നതു.


വര്‍ഷം എനിക്കു ക്രിത്യമായി ഓര്‍മയില്ല്യ, പക്ഷെ ഒന്നറിയാം അതൊരു കര്‍ക്കിടക മാസത്തെ അവസാന ദിവസമായിരുന്നു. എണ്റ്റെ ബോംബെ ജീവിതത്തിണ്റ്റെ ഭാഗമായിരുന്നു ആ ദിവസം. ഓരൊ ആഘോഷങ്ങളേയും സന്തൊഷത്തൊടെയും കാത്തിരിപ്പോടെയും വരവേറ്റിരുന്ന ദിവസങ്ങള്‍.പുതിയ വര്‍ഷത്തെ എതിരേല്‍ക്കാനുള്ള തിരക്കുകളില്‍ അല്‍പം വൈകിയാണു ഞാന്‍ ഉറങ്ങിയതും.


ആാ ഉറക്കമാണു എന്നെ ആ സ്വര്‍ഗമെന്നു തുല്ല്യമെന്നു വിശേഷിപ്പിക്കാവുന്ന സ്വപ്നത്തിലേക്കു നയിച്ചതും. കാലങ്ങളോളം എന്നെ കൊണ്ടു നടന്നു കാണിച്ച സ്വപ്നത്തിലേക്കു നയിച്ചതും.


പലപ്പോഴും കണ്ടു മറന്ന ഒരു പെണ്‍കുട്ടിയെ ഒരാപത്തില്‍ നിന്നും രക്ഷിക്കുന്നതാണു സ്വപ്നം പക്ഷെ ഈ മുഘം എണ്റ്റെ സ്വപ്നങ്ങളിലെ ഒരു സ്തിരം സന്ദര്‍ശകയാണെന്നു മാത്രമാണു ഇതു വരെയുള്ള പ്രത്യേകത.


എണ്റ്റെ പുതുവര്‍ഷം ഉണരുന്നതു പ്രതീക്ഷിക്കാതെ ഒന്നാം തിയതി കയറി വന്ന എണ്റ്റെ അമ്മാമന്‍ എണ്റ്റെ കണ്‍ മുന്‍പില്‍ വച ഒരു ഹലുവപൊതിയിലെ വാര്‍ത്തയില്‍ വന്ന മുഖം കണ്ടാണു.സംസ്ക്രിത പാരയണത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടി. ആാ പൊതിയില്‍ നൊക്കി തരിച്ചിരിക്കാനെ എനിക്കു കഴിഞ്ഞുള്ളു കാരണം ആ മുഘമാണു എണ്റ്റെ സ്വപ്നങ്ങളില്‍ കുറെ നാളായി തിളങ്ങി നിന്നതു. കഴിഞ്ഞ രാത്രിയിലും എണ്റ്റെ സ്വപ്നത്തില്‍ കയറിവന്ന മുഖം അതു തന്നെ. ഒരു പുതു വര്‍ഷം തുടങ്ങുന്നതു ആ മുഖം തന്നെ കണ്ടു കൊണ്ടായിരുന്നു.


ഇണ്റ്റര്‍നെറ്റ്‌ എന്ന മാധ്യമവും ഗൂഗിളെന്ന സുഹ്രുത്തും മാത്രമെ അന്നും എണ്റ്റെ കൂടെ ഈ മുഖത്തെ കുറിച്ചുള്ള അന്വേഷണത്തിനായി ഉണ്ടായിരുന്നുള്ളു. പക്ഷെ സുകുമാര കുറുപ്പിണ്റ്റെ അന്വേഷണം പൊലെ തുമ്പൊന്നും കിട്ടാതെ അതു പാതിവഴിയില്‍ മുടങ്ങി.


പിന്നെ ഞാന്‍ ആ മുഖമോ അങ്ങനൊരു സ്വപ്നമോ കണ്ടിട്ടില്ല്യ. പതുക്കെ ഇതെല്ലാം മറക്കാനും തുടങ്ങി.


ആ വര്‍ഷം പതിവില്ല്യാതെ ദീപാവലി വെക്കേഷനു ഞാന്‍ നാട്ടിലെത്തി. നാട്ടിലെത്തിയാല്‍ അമ്മാമണ്റ്റെ കൂടെ കറങ്ങി നടക്കല്‍ മാത്രമാണു എണ്റ്റെ പണി. അങ്ങനൊരു കറക്കം എന്നെ പെരുമ്പാവൂരെത്തിച്ചു. അവിടെ ഒരിക്കല്‍ കൂടി ആ മുഖം ഒരു ഡാന്‍സ്‌ ടീച്ചറുടെ രൂപത്തില്‍ എണ്റ്റെ മുന്‍പിലെത്തി. വീണ്ടും പഴയ സ്വ്പ്നങ്ങള്‍ സ്കൂള്‍ വിട്ടു വീട്ടിലെത്തുന്ന കുട്ടികളെ പോലെ തുള്ളിച്ചാടിക്കൊണ്ടു മനസ്സിലേക്കു ഓടിയെത്തി. വീണ്ടുമൊരന്വേഷണം തുടങ്ങി വച്ചു. പക്ഷെ അതും പാതി വഴിയില്‍ അവസാനിച്ചു.


ഞാന്‍ തിരിച്ചു ബോംബേയിലെത്തി, മനസ്സു വീണ്ടും ഒരു നിരാശയെ നേരിട്ടു, കാലം പതുക്കെ ഇതിനെയും മാച്ചു തന്നു. അങ്ങിനെയാണു ഞാന്‍ നാട്ടിലേക്കു താമസം മാറാനുള്ള തീരുമാനമെടുക്കുന്നതു. അതെ വര്‍ഷം തന്നെ ഞാന്‍ നാട്ടിലെക്കു താമസം മാറി.വീടിനടുതുള്ള ഒരു എഞ്ജിനീയറിംഗ്‌ കോളേജില്‍ അഡ്മിഷനും കിട്ടി. പക്ഷെ അവസാന നിമിഷം ഞാന്‍ അതു വെണ്ടെന്നു വച്ചു ഒരു ഡിഗ്രീ കൊളേജില്‍ ചേര്‍ന്നു. ഏന്താണു എന്നെ കൊണ്ടാതീരുമാനമെടുപ്പിച്ചതെന്നു ഇന്നും എനിക്കറിയില്ല്യ.


ബോംബെയില്‍ ഞാനെണ്റ്റെ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചാണു നാട്ടിലേക്കു വണ്ടി കയറിയതും.ആരൊ എന്നെ എവിടെക്കൊ നയിക്കുന്നതു മാതിരി. കോളേജു തുദങ്ങി ഞാന്‍ പുതിയ ജീവിത രീതികളുമായി പൊരുത്തപ്പെട്ടു തുടങ്ങി. ആ മുഖവും സ്വപ്നവുമെല്ലാം മനസ്സില്‍ നിന്നും മാഞ്ഞു.പുതിയ കൂട്ടുകാര്‍ പുതിയ ലോകം. കാലങ്ങള്‍ക്കു ശേഷം വീണ്ടുമെല്ലാം ഓര്‍മപെടുത്താനെന്ന രീതിയില്‍ ആ മുഖം വീണ്ടും എണ്റ്റെ സ്വപ്നത്തിലേക്കു കയറി വന്നു. പ്രതീക്ഷിക്കാതെ വന്ന അ മുഖം എണ്റ്റെ പഴയ ദിവസങ്ങളെ ഓര്‍മിപ്പിച്ചു. മനസ്സില്‍ വീണ്ടുമ രൂപം കുടിയേറി.


പക്ഷെ ഈ സ്വപ്നം വെറുതെയായിരുന്നില്ല്യ. അതെ ദിവസം തന്നെ ഞാന്‍ ആ മുഖത്തെ കണ്ടു. ഇന്ദുപുഷ്പമെന്ന ഗാനവുമായി ഒരു ടിവി ചാനലില്‍. അന്നെനിക്കു തൊന്നി ഇതു വെറുതെയല്ല. എന്തൊ എവിടെയൊ എന്നെ ആ മുഖവുമായി ബന്ധിപ്പിക്കുന്നുണ്ട്്‌.ആരാണെന്നോ എന്തനെന്നൊ അറിയാന്‍ പല വഴികളും അന്വേഷിച്ചു. പക്ഷെ ഇത്തവണ എനിക്കു നിരാശപ്പെടേണ്ടി വന്നില്ല. എണ്റ്റെ കൂടെ പഠിക്കുന്ന പെരുമ്പാവൂരുകാരനായ സുഹ്ര്‍ത്തു ആ കുട്ടിയെ പരിചയമുണ്ടെന്നും, പരിചയപ്പെടുത്തി തരാമെന്നും പറഞ്ഞു. അധികം വൈകാതെ തന്നെ ഒരു മൊബൈല്‍ നമ്പര്‍ എനിക്കു തരികയും ചെയ്തു.


ആദ്യം ഭയങ്കര സന്തോഷം തൊന്നിയെങ്കിലും, ഒരു പേടി ഇനി ഇതു ആ കുട്ടിയുടെ നമ്പര്‍ തന്നെയായിരിക്കുമൊ അതൊ എന്നെ വെറുതെ പറ്റിക്കുന്നതണോ? ഏന്തായാലും ഞാന്‍ ഭൂതം നിധി കാക്കുന്നപോലെ അതു സൂക്ഷിചു വചു. മാസങ്ങള്‍ക്കു ശേഷം മറ്റൊരു സുഹ്ര്‍ത്തിണ്റ്റെ നിര്‍ബന്ധം മൂലമാണു ഞാനൊരു മെസേജ്‌ അയക്കാന്‍ ധൈര്യപെട്ടതു. അധികം വൈകാതെ തന്നെ എനികു മറുപടി കിട്ടുകയും ചെയ്തു. ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്കന്നു. ഒരു ഭ്രാന്തനെപ്പൊല്ലെ നടന്നു. ആ കുട്ടിയുടെ പരിപാടികളെല്ലാം ഞാന്‍ കളെക്റ്റ്‌ ചെയ്യാന്‍ തുടങ്ങി. എങ്കിലും എനിക്കു വിളിച്ചു സംസാരിക്കാന്‍ ഒരു മടി. മെസ്സജിലുടെ കൂടുതല്‍ സംസാരിച്ചു. ആ കൂട്ടിയുടെ പാട്ടുകളെല്ലാം ഞാന്‍ സൂക്ഷിച്ചിരുന്ന ഒരു പ്രത്യെക ഫയലിലാണു ആ ഫയലിണ്റ്റെ പേരു തന്നെയാണു ആ കുട്ടിയുടെ ഈമെയില്‍ ഐടി എന്നരിഞ്ഞതു വീണ്ടുമൊരു വഴിത്തിരിവിനും അതേപോലെത്തന്നെ സ്വപ്നങ്ങലുടെ ശക്ത്തി കൂട്ടാനും തുടങ്ങി. ഞാന്‍ ആ കുട്ടിയിലേക്കു കൂടുതല്‍ അടുത്തതു പോലെ തോന്നി.


അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ആ കുട്ടി ഒരു മത്സരത്തില്‍ നിന്നും ഔട്ട്‌ ആയ സമയത്തു ഞാന്‍ ആ കുട്ടിയെ വിളിച്ചിരുന്നു. ഏകദേശം 10 മിനിട്ടു സംസാരിച്ചു.എന്നെ ഭയങ്കര പരിചയമുള്ള ഒരാളെ പൊലെയാണു ആ കുട്ടി സംസാരിചതും. വീണ്ടും മനസ്സിനെ കുളിരു കോരിക്കുകയായിരുന്നു ഈ സംഭവങ്ങളെല്ലാം. ഇത്രയുമായപ്പൊള്‍ തന്നെ ഞാന്‍ ഒരു ഫ്ളാഷ്ബാക്കിലെക്കു കടന്നു ചെന്നു. ഇതു വരെ നടന്ന ഓരൊ വഴിത്തിരിവുകളേയും ചികഞ്ഞു പിടിച്ചു ചിന്തിച്ചു. ഹലുവ പൊതിഞ്ഞ ന്യൂസ്‌ പേപ്പര്‍, നാട്ടില്‍ വന്നപൊള്‍ കന്ദ വാര്‍ത്ത, എണ്റ്റെ നാട്ടിലെക്കുള്ള മാറ്റം, എഞ്ചിനീറിംഗ്‌ വെണ്ടന്നു വച്ചു ഡിഗ്രിക്കുള്ള തീരുമാനം, വീണ്ടു മുള്ള സ്വപ്നവും, നമ്പര്‍ കിട്ടിയതും,സംസാരിച്ചതും, എന്തിനു പറയുന്നു ഒരു ഫയലിണ്റ്റെ പേരുമടക്കം എല്ലാം ഒരു നിമിത്തം പോലെ തൊന്നി.


പെട്ടെന്നാനു ഞാന്‍ എണ്റ്റെ നിലയെകുറിചു ചിന്തിച്ചതു, വെറുമൊരു വിധ്യാര്‍ഥി.എന്നെങ്കിലും കാണുമ്പോള്‍ എങ്ങനെ എന്നെ പരിചയപ്പെടുത്തുമെന്നാലൊചിച്ചപ്പൊള്‍ ഒരു നാണക്കേട്‌. ഒരു ജോലി വേണം എന്നാലെ ഒരു വിലയുണ്ടവുള്ളൂ എന്ന സത്യം മനസ്സിലായി. മനസ്സില്‍ വിചാരിച്ചപ്പോളേക്കും എന്നെ കാത്തിരുന്നതു പോലൊരു പ്രൊജെക്ട്ട്‌ എനിക്കു കിട്ടി. വിജയകരമായി അതു പൂര്‍ത്തിയാക്കാനും സാധിച്ചു. അങ്ങനെ ആ കുട്ടി എണ്റ്റെ ജീവിതത്തിലെ ഐശ്വര്യ ദേവതയെപ്പോലെയുമായി.


മാസങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും ഒന്നു വിളിച്ചു. അന്നു വിളിക്കുമ്പോള്‍ എണ്റ്റെ കൈയ്യില്‍ ഒരു അവസരവുമുണ്ടായിരുന്നു. അഛനാണു എന്നോടു ഈ അവസരത്തിനെ കുറിച്ചു പറയുന്നതും. അഛണ്റ്റെ സുഹ്ര്‍ത്തുക്കളില്‍ ഒരാളായ ഡയറക്ടര്‍ ഫരാഹ്‌ ഖാണ്റ്റെ ഗള്‍ഫ്‌ ഷോവിലേക്കു കഴിവുള്ള ഡാന്‍സേര്‍ മാരെ അന്വെഷിക്കുന്ന സമയമായിരുന്നു. അതിലേക്കു അവസരം കിട്ടുമെന്നും അഛന്‍ പറഞ്ഞു. അച്ചന്‍ അവര്‍ക്കെന്നെ പരിജയപ്പെടുത്തുകയും ചെയ്തു.ഫരയോടു ഞാനാകുട്ടിയെ കുറിച്ചു പറഞ്ഞു. അങ്ങനെ അവരുടെ ആവശ്യമെന്താണെന്നും മനസ്സിലാക്കി. ആ കുട്ടിയുടെ അമ്മയൊടു ഈ കാര്യം സംസാരിക്കുകയും ചെയ്തു. അവര്‍ എന്നെ വീട്ടിലേക്കു ക്ഷണിച്ചു. അല്‍പ്പം നാണമായിരുന്നെങ്കിലും ഒരു ദിവസം ഞാനവിടെ പോകാന്‍ തന്നെ തീരുമാനിച്ചു. എണ്റ്റെ വരവു ഞാന്‍ ആ കുട്ടിയെ വിളിച്ചറിയിച്ചു.


പോകുന്നതിണ്റ്റെ തലേ രാത്രി വീണ്ടുമൊരു സ്വപ്നം, മുഖം അതു തന്നെ പക്ഷെ ഒന്നും മിണ്ടാതെ വെറുതേ എന്നെ നൊക്കി നില്‍ക്കുന്നതായിട്ടായിരുന്നു സ്വപ്നം. മനസ്സൊന്നു പിടച്ചു . എങ്കിലും പറഞ്ഞ വാക്കു പാലിക്കാനായി ഞാന്‍ വീട്ടില്‍ ചെന്നു. അമ്മയോടും, അഛനോടും സംസാരിച്ചു. ആ കുട്ടിയും വന്നു.പക്ഷെ ആ മുഖം എന്നെ ആകെ മിഴിച്ചു നോക്കി നിന്നതെയുള്ളൂ.എണ്റ്റെ സ്വപ്നത്തില്‍ കണ്ടതു പോലെ ഒരു സ്റ്റ്ണ്ടായിട്ടുള്ള മുഖമാണു ഞാനവിടെ കണ്ടതു. സ്റ്റണ്ഡ്നെസ്സിണ്റ്റെ കാരണമെന്താണെന്നു ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ മനസ്സു വിഷമിപ്പിക്കാന്‍ തോന്നിയില്ല്യ. ചിലപ്പൊള്‍ സംസാരത്തിലൂടെ ഒരു വലിയ മനുഷ്യനെയായിരിക്കും പ്രതീക്ഷിച്ചതും, കണ്ടതു ഒരു ചെറിയ മനുഷ്യനേയും. അല്ലെങ്കില്‍ ചിലപ്പോള്‍ എണ്റ്റെ സ്വപ്നത്തില്‍ വന്ന മുഖം പോലെ ആ കുട്ടിയുടെ സ്വപ്നത്തിലും..... എയ്‌ അതാവില്ല്യ. ആദ്യത്തെ കാരണം തന്നെയാവാനേ സാധ്യതയുള്ളൂ. എന്തായാലും അവിടെ നിന്നെണ്റ്റെ സ്വ്പ്നങ്ങളെല്ലാം തകര്‍ന്നു തുടങ്ങി. മെസ്സേജിനു മറുപടി കുറഞ്ഞു തുടങ്ങി. എന്നെ അകറ്റി നിര്‍ത്തുന്നതു പോലെ തോന്നി തുടങ്ങി, പിന്നെ ജീവിതത്തില്‍ തകര്‍ച്ചകളുടെ ഒരു പൂരം തന്നെയായിരുന്നു. ബിസിനെസ്സ്‌ പൊളിഞ്ഞു. കൂടെ നിന്നിരുന്നവരെല്ലാം കൈയ്യൊഴിഞ്ഞു. നല്ലൊരൊറ്റയാനെ പോലെ അലഞ്ഞു നടന്നു. അങ്ങനെ എല്ലാവരില്‍ നിന്നും ഒഴിഞ്ഞു മാറി ഓരോ ദിവസവും തള്ളി നീക്കവെ അധികം വൈകാതെ തന്നെ ചില ജൊലി ഒഴിവുകള്‍ എന്നെ തേടിയെത്തി, അതില്‍ നിന്നും പഠിക്കാനവസരമുണ്ടാവുന്ന ജോലി തിരഞ്ഞെടുത്തു. വരുമാനം കുറഞ്ഞെങ്കിലും ഞാന്‍ ഒന്നു കാലുറപ്പിച്ചു തുടങ്ങി.


വീണ്ടും ജീവിതം എണ്റ്റെ വഴിയിലെക്കു വന്നു തുടങ്ങി. ഈ കഥ തുടങ്ങിയ നാലു വര്‍ഷങ്ങള്‍ കൊണ്ടു ഞാന്‍ വളരെയധികം കാര്യങ്ങള്‍ ജീവിതത്തില്‍ പഠിച്ചു. അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും ഈ പഠിത്തത്തില്‍ വലിയൊരു പങ്കു ആ കുട്ടിക്കുമുണ്ട്‌ അതിനുള്ള നന്ദി പറഞ്ഞറിയിക്കാന്‍ പറ്റുകയുമില്ല്യ. ഈ ജീവിതതില്‍ സ്വര്‍ഗ്ഗതുല്ല്യമായ ഒരു ഭാഗം തന്ന ആ കൂട്ടുകാരിയോടുള്ള സ്നേഹം മനസ്സില്‍ സൂക്ഷിച്ചു കൊണ്ടു ഞനെണ്റ്റെ ജീവിത്തിലേക്കു മടങ്ങുന്നു. ക്ളൈമാക്സിനു മുമ്പുള്ള നല്ല ഓര്‍മകളോടെ.........

No comments:

Post a Comment