Friday, 16 December 2016

ശ്രുതി

ഒറ്റക്കു രാജകുമാരനായ് വാഴുന്നവേളയിൽ
സ്നേഹം പകുത്തെടുത്തു വന്നുനീ വിണ്ണിൽ
കുശുമ്പും അസൂയയും എങ്ങനെയാണെന്ന്
എന്നെ പഠിപ്പിച്ചതും നിൻ സാന്നിധ്യം
എൻ നടവഴിയിൽ നീ കൂടെ നടന്നപ്പോൾ
എന്നെന്നും നിന്നെ ഞാൻ ദൂരെ നിർത്തി
എന്നുടെ വാത്സല്യം തട്ടിപറിച്ചൊരു
കാലമായ് നിന്നെ ഞാൻ മുദ്രകുത്തി
തൊട്ടുപിടിച്ചതിനൊക്കെയും വഴക്കുമായ്
നമ്മളും കാലത്തിനൊപ്പമോടി
പിന്നീട് മംഗല്യമെന്നൊരു യോഗത്താൽ
തമ്മിൽ പിരിഞ്ഞൊരു വേളയിൽ
ശൂന്യമായ്എന്നുടെ ജീവിതമെന്ന
ആമാത്രയിൽ തന്നെ മനസ്സിലാക്കി
ശുദ്ധമാം ഗീതത്തിൻ ശക്തിയായ്എന്നെന്നും
ശ്രുതി ചേർന്നുനിൽകുക തന്നെ വേണം
അതുപോലെതന്നെയെൻ ശക്തിയായ്
എന്നെന്നുമെന്നനുജത്തി കൂടെ വേണം

ജയപ്രകാശം

മഴപെയ്തു തോർന്നൊരീ ഇടനാഴിയിലെന്നുമി
ഒരു നോക്കു കാണുവാൻ കാത്തു നിൽപ്പൂ
എന്നെന്നുമെന്നിലെ മന്ദസ്മിതത്തിനായ്
തൻ മോഹങ്ങളെന്നുമേ മാറ്റി വെയ്പായി
അങ്ങകലെ പടിക്കലെൻ കാലൊച്ചയെത്തുമ്പോൾ
നിറപുഞ്ചിരിയുമായി ഓടിയെത്തും
ചുടുചുംബനമെന്നൊരു മാന്ത്രിക സ്നേഹത്താൽ
സ്വർഗാനുഭൂതിയിൽ മൂടിവെക്കും
പിന്നിടൊരിക്കലെൻ യാത്രാതൻ വേളയിൽ
അണപൊട്ടിയൊഴുകുന്ന നൊമ്പരമാവും
എത്ര വളർന്നാലും എന്തൊക്കെയായാലും
എന്ത് ലഭിച്ചാലും എന്ത് കൊടുത്താലും
പകരം ലഭിക്കാത്തതൊന്നു മാത്രം
മാറ്റുരക്കനാവാത്ത വാത്സല്യമെന്നുമെൻ
ജീവനിൽ ഊർജ്ജമായെന്നുമെന്നും
എന്റച്ഛനും അമ്മയും ആണാസത്യം

Tuesday, 13 December 2016

വഴികാട്ടി

എഴുതിരിയുള്ള വിളക്കിൻ പ്രഭയിൽ
തെളിനീർ മനസ്സുമായി എൻ പടിവാതിൽ മുട്ടി നീ
ഉണങ്ങിക്കിടന്നൊരു പുൽമൈതാനിയെപ്പോലെ
വരൾച്ചയിൽ മുങ്ങിയ എൻ നിത്യയാത്രയിൽ
പുതുമഴത്തുള്ളിതൻ തഴുകിത്തലോടലാൽ
ഒരുമാത്രഎന്നിൽ  നീ കുളിര്മഴയായ് പെയ്തു
കളരിവിളക്കിന്റെ രൗദ്രമാം ഭാവവും
പനിനീർപ്പൂവിന്റെ നൈർമല്യവും
വരമാല്യമെന്നൊരു ആർദ്രമാം ബന്ധനം
എന്നിലെ ശിശു തന്റെ വഴികാട്ടിയായി നീ