പെയ്തൊഴിഞ്ഞ ഓരോ മഴത്തുള്ളിയും
നിന്നോർമ്മയായി പതിച്ചെൻ മനസ്സിൽ
സായം സന്ധ്യതൻ പൊന്കിരണത്തിൻ
പ്രഭയിൽ ജ്വലിച്ചു നിൽപ്പൂ നിൻ നയനം
ജീവിതമെന്നൊരു സഞ്ചാര വേളയിൽ
സാഹസഞ്ചാരിയായി നീ കൂടെവന്നു
സ്വപ്നതുല്യമാം മോഹങ്ങൾ നൽകി
എൻ പുതുകിരണങ്ങൾക്കുണർവ്വേകി നീ
നീ തൊട്ട പൂവിനൊക്കെയും
സ്വർണ്ണത്തിന് നിറമായി
നിൻസ്വരം എന്നിൽ കുയിൽനാദമായി
എൻ ജീവനിൽ സപ്ത വർണങ്ങൾ നൽകിയ
നീ പിന്നീടാ വർണങ്ങൾ കോറി വരച്ചപ്പോൾ
ഇളം കാറ്റിന്റെ തഴുകലിൽ ഉറക്കമുണർന്നപ്പോൾ
തെളി നീരിൽ വരച്ചൊരു ശില്പമായ് മാറി നീ
ഇട നെഞ്ചിൽ തറച്ചൊരു മുള്ളാണി മാത്രയിൽ
ഉണങ്ങാൻ മടിക്കുന്ന വേദനയായി നീ
നിന്നോർമ്മയായി പതിച്ചെൻ മനസ്സിൽ
സായം സന്ധ്യതൻ പൊന്കിരണത്തിൻ
പ്രഭയിൽ ജ്വലിച്ചു നിൽപ്പൂ നിൻ നയനം
ജീവിതമെന്നൊരു സഞ്ചാര വേളയിൽ
സാഹസഞ്ചാരിയായി നീ കൂടെവന്നു
സ്വപ്നതുല്യമാം മോഹങ്ങൾ നൽകി
എൻ പുതുകിരണങ്ങൾക്കുണർവ്വേകി നീ
നീ തൊട്ട പൂവിനൊക്കെയും
സ്വർണ്ണത്തിന് നിറമായി
നിൻസ്വരം എന്നിൽ കുയിൽനാദമായി
എൻ ജീവനിൽ സപ്ത വർണങ്ങൾ നൽകിയ
നീ പിന്നീടാ വർണങ്ങൾ കോറി വരച്ചപ്പോൾ
ഇളം കാറ്റിന്റെ തഴുകലിൽ ഉറക്കമുണർന്നപ്പോൾ
തെളി നീരിൽ വരച്ചൊരു ശില്പമായ് മാറി നീ
ഇട നെഞ്ചിൽ തറച്ചൊരു മുള്ളാണി മാത്രയിൽ
ഉണങ്ങാൻ മടിക്കുന്ന വേദനയായി നീ
No comments:
Post a Comment