ജീവിതം എന്നും ഒരു സിനിമ പോലെയാണ്. എവിടെ എന്ത് ട്വിസ്റ്റ് ആണ് സംഭവിക്കുന്നതെന്ന് പറയാൻ പറ്റാത്ത സിനിമ. ഇന്റർവെൽ എവിടെയാണെന്നോ അടുത്ത ട്വിസ്റ്റ് എന്താണെന്നോ പ്രവചിക്കാൻ പോലും പറ്റാത്ത സിനിമ. ജീവിതം എന്ന സിനിമയിലെ നായക വേഷം കെട്ടാൻ ഭാഗ്യം തുണച്ചു.
അഞ്ജലി എന്ന അഞ്ചു, നായികയല്ല പക്ഷെ നായകൻ എന്നും മനസ്സറിഞ്ഞു വിശ്വസിച്ചിരുന്ന ഒരു സഹനടി. അഞ്ചു എനിക്ക് ആരാണെന്നു ചോദിച്ചാൽ പെട്ടെന്ന് മറുപടി പറയാൻ അറിയില്യ. അനുജത്തിയോ, സുഹൃത്തോ, പ്രണയിനിയോ അല്ല അതിലും വലിയൊരു വിശ്വാസത്തിന്റെ രൂപം ആയിരുന്നു അഞ്ചു എനിക്ക്. എന്റെ സ്വന്തം അനുജത്തിയായ ശ്രുതിക്ക് കൊടുക്കാതിരുന്ന സ്വാതന്ത്ര്യം അഞ്ചുന് ഞാൻ കൊടുത്തിരുന്നു.
പിന്നൊരിക്കൽ എല്ലാരും കൂടി ആ ബന്ധത്തിന് ഒരു താലി ചരടിന്റെ അകമ്പടി കൊടുക്കാൻ മുതിർന്നപ്പോൾ ഞാൻ എതിർത്തില്ല കാരണം അഞ്ചു എനിക്കാരാണെന്നു അറിയില്യ എന്നത് തന്നെ. ഉള്ളിന്റെ ഉള്ളിൽ അഞ്ചു എന്ന വിശ്വാസം എനിക്ക് നഷ്ടപെടരുതെന്ന സ്വാർത്ഥതയും ഉണ്ടായി.
ആ ഒരു സ്വാര്ഥതയെ ചൊല്ലിയുള്ള തീ കെട്ടടങ്ങിയപ്പോൾ ആണ് അഞ്ചു ആരാണ് എനിക്ക്... അഞ്ചുന് ഞാൻ ആരാണെന്ന സത്യം മനസ്സിലായത്. പെട്ടെന്ന് എല്ലാരും കാണിച്ച സ്വപ്നത്തിൽ നിന്ന് കര കേറാൻ കുറച്ചു വിഷമിച്ചെങ്കിലും അഞ്ജുവിന്റെ ഭാഗത്താണ് ന്യായം എന്നത് എനിക്ക് മനസ്സിലായി.എന്നെ വിശ്വസിച്ച അഞ്ജുവിനു ഞാനായിട്ട് വിഷമിപ്പിച്ചു എന്ന കുറ്റബോധവും മനസ്സിൽ തളം കെട്ടി നിന്നു.പക്ഷെ കാലം അഞ്ജുവിനെ എനിക്ക് തിരിച്ചു തന്നു ആ പഴയ അഞ്ജുവായി തന്നെ തിരിച്ചു തന്നു.
പിന്നെ എന്താണ് സംഭവിച്ചത് എന്ന് എനിക്കും വ്യക്തമല്ല. അകാരണമായി അഞ്ചു എന്നിൽ നിന്നും അകന്നു. പല വായകളിൽ നിന്നും ഞങ്ങളെ കുറിച്ചുള്ള കഥകൾ കേൾക്കാൻ ഇടയായി. അതന്നെ വല്ലാതെ ചൊടിപ്പിച്ചു. അഞ്ജുവും ഒന്നും പറയാതെ ദൂരേക്ക് നീങ്ങി. എനിക്കുറപ്പാണ് ഞാൻ കേട്ട കഥകൾ തന്നെ അഞ്ജുവും കേട്ട് കാണും പക്ഷെ ഒരിക്കലെങ്കിലും അഞ്ജുവിനു എന്നോട് സത്യാവസ്ഥ ചോദിക്കാമായിരുന്നു. എന്റെ ഭാഗത്തു നിന്നുള്ള തെറ്റായിരുന്നെങ്കിൽ ശകാരിക്കാമായിരുന്നു. പക്ഷെ അതിനൊന്നും മുതിരാതെ എന്നോട് മിണ്ടുവാൻ പോലും തയ്യാറാകാതെ അകന്നു. ജോലി കിട്ടിയതും കല്യാണം ഉറപ്പിച്ചതും മറ്റുള്ളവരിൽ നിന്നും കേട്ടറിയേണ്ടി വന്നു. ഒരിക്കലെങ്കിലും ഒരു മെസ്സേജ് എങ്കിലും വരുമെന്ന് വിചാരിച്ചിരുന്ന ഞാൻ മണ്ടനായി. കല്യാണത്തിന്റെ മുണ്ടു ഷർട്ടും ആയി അനുഗ്രഹം വാങ്ങിക്കുവാൻ ആയിരുന്നു അഞ്ചു പിന്നെ എന്നോട് മിണ്ടിയതു. അന്ന് ഞാൻ മുഖം തിരിച്ചു നിന്നു. മനഃപൂർവം ആണ്. അതെന്നോട് തന്നെയുള്ള വാശിയായിരുന്നു. എന്റെ അനുഗ്രഹത്തിനൊക്കെ എന്തെങ്കിലും വില ഉണ്ടോ എന്ന് എനിക്കറിയില്യ പക്ഷെ മനസ്സറിഞ്ഞു പ്രാർത്ഥിച്ചിരുന്നു അന്നും വിവാഹ ദിവസവും പിന്നീടും പ്രാർത്ഥനകളിൽ ഒരാളായി ഇന്നും ഇണ്ട്.
പല പരീക്ഷണങ്ങൾക്കൊടുവിൽ ഈശ്വരൻ വീണ്ടും അഞ്ജലി എന്ന പേരുള്ള ഒരാളെ ജീവിതപങ്കാളിയായി കൊണ്ട് വന്നപ്പോൾ അഞ്ചു എന്ന വിളിപ്പേര് വിളിക്കാൻ പോലും മനസ്സ് വിസമ്മതിച്ചു.. അഞ്ചു എന്നത് എനിക്ക് ഒരു പേരോ, ഒരു വ്യക്തിയോ മാത്രം അല്ല അതൊരു വലിയ വിശ്വാസം ആയിരുന്നു. ആ ഒരു പേരിൽ എന്റെ ജീവിതത്തിൽ ഇന്നും എന്നും ഒരാളെ ഉണ്ടാവുകയുള്ളൂ... എനിക്കാരാണെന്നറിയാത്ത പക്ഷെ ഇന്നും ഉള്ളിൽ വലിയൊരു സ്ഥാനമുള്ള അഞ്ചു മാത്രം.......

No comments:
Post a Comment